Friday, January 9, 2026

തലസ്ഥാനത്ത് തുടര്‍ക്കഥയായി ആത്മഹത്യകള്‍; നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ ആത്മഹത്യ ചെയ്തു. ആങ്കോട് സ്വദേശി മോഹനകുമാരിയെയാണ് മകൻ വിപിന്‍ കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തി. അമ്മയെ കൊന്ന് ആത്മഹത്യ ചെയ്യുന്നുവെന്ന കുറിപ്പ് പൊലീസ് കണ്ടെത്തി. അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം കൊലപാതകത്തിനു പിന്നിലെ കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

Related Articles

Latest Articles