ഹൈദരാബാദ്: അര്‍ധരാത്രി വ്യായാമം ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അമ്മയെ മകന്‍ അമ്മയെ ഡംബല്‍ കൊണ്ട് അടിച്ചുകൊന്നു. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാറില്‍ താമസിക്കുന്ന കൊണ്ഡ പാപ്പമ്മയാണ് മകന്‍ കൊണ്ഡ സുധീര്‍കുമാറി(24)ന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.അടുത്തിടെ പ്രതി മാനസികപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു.
വ്യായാമം ചെയ്യുകയായിരുന്ന സുധീറിനോട് അമ്മ വ്യായാമം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പ്രകോപിതനായ സുധീര്‍ ഡംബല്‍ കൊണ്ട് അമ്മയെ അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അമ്മ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സഹോദരി സുചിത്രയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം സുധീര്‍ ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്നതായാണ് പോലീസ് പറയുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്ബ് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുകയായിരുന്നു

