Tuesday, September 29, 2026

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; തൃശ്ശൂരിൽ മാതാവിനെ മകൻ തീ കൊളുത്തി; കേസ് എടുത്ത് പോലീസ്

തൃശ്ശൂര്‍: ചമ്മണ്ണുരിൽ മകൻ അമ്മയെ തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ ചമ്മന്നൂർ സ്വദേശി ശ്രീമതി (75) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. മകൻ മനോജിനെ (40) പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പ്രതി മനോജ് സംഭവദിവസം മദ്യം വാങ്ങാനായി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നൽകാത്തതിനെ തുടർന്ന് പ്രതി പ്രകോപിതനായി. തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് മകൻ അമ്മയെ തീ കൊളുത്തിയത്. പ്രതി സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രേശ്നമുണ്ടാക്കുമായിരുന്നു എന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു.

ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവമുണ്ടായത്. മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 75കാരിയായ ശ്രീമതിയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതോടെയാണ് എറണാകുളത്തേക്ക് മാറ്റിയത്. വടക്കേക്കാട് സിഐയുടെ നേതൃത്വത്തില്‍ കേസെടുത്തു.

Related Articles

Latest Articles