Tuesday, May 21, 2024
spot_img

സൊണാലി ഫോഗട്ടിന്റെ മരണം ; സിബിഐ അന്വേഷണത്തിന് പിന്തുണ തേടി മകൾ യശോധര ട്വിറ്റർ ക്യാമ്പയിൻ തുടങ്ങി

മുംബൈ : നോർത്ത് ഗോവയിൽ സൊണാലി ഫോഗട്ടിനെ അവരുടെ സഹായികൾ കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷം, സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മകൾ യശോധര സോഷ്യൽ മീഡിയ കാമ്പയിൻ ആരംഭിച്ചു. ട്വിറ്ററിൽ അക്കൗണ്ട് സൃഷ്‌ടിച്ച യശോധര കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറാൻ പൊതുജന പിന്തുണ അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തു.

സംഭവത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് സൊണാലി ഫോഗട്ടിന്റെ കുടുംബം ഹരിയാന സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. ഗോവ പോലീസ് നടത്തുന്ന അന്വേഷണത്തിൽ ഫോഗട്ടിന്റെ അനന്തരവനും കുടുംബ അഭിഭാഷകനുമായ വികാസ് സിംഗ്മാർ അതൃപ്തി രേഖപ്പെടുത്തി.

 

“കൊലപാതക കേസിൽ ഗോവ പോലീസ് ശരിയായ അന്വേഷണം നടത്തുന്നില്ലെന്ന് വികാസ് സിംഗ്മാർ പറഞ്ഞു. രാഷ്ട്രീയ സ്വാധീനവും ഇതിന് പിന്നിലുണ്ടെന്ന് ഞാൻ കരുതുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം ആവശ്യപ്പെട്ട് ഞങ്ങൾ ഇപ്പോൾ ഗോവ ഹൈക്കോടതിയെ സമീപിക്കും.

സിബിഐ അന്വേഷണത്തിനായി ചീഫ് ജസ്റ്റിസ് യു യു ലളിതിന് കത്തയച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ ഉത്തരത്തിൽ തൃപ്തികരമല്ലെങ്കിൽ റിട്ട് ഹർജിയുമായി ഗോവ ഹൈക്കോടതിയെ സമീപിക്കുമെന്നും “അദ്ദേഹം പറഞ്ഞു.

അതേസമയം, സോണാലി ഫോഗട്ട് വധക്കേസ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ച ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് ആന്റി നർക്കോട്ടിക് സെൽ ശക്തിപ്പെടുത്താൻ നിർദേശം നൽകിയ സാവന്ത്, സാമൂഹിക വിരുദ്ധരെ തുരത്താനും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Related Articles

Latest Articles