ദില്ലി: തിരെഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളുടെ വ്യവസ്ഥാപിതമായ ഇടപെടലിനെതിരെ കേന്ദ്രം, നടപടിയെടുക്കണമെന്ന ആവിശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്സഭയില്‍ ശൂന്യവേളയിലെ സബ്മിഷനില്‍ സംസാരിക്കുന്നതിനിടെയാണ് അല്‍ ജസീറയും റിപ്പോര്‍ട്ടേഴ്സ് കലക്ടീവും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ ഉദ്ധരിച്ച് സോണിയ ആവശ്യം ഉന്നയിച്ചത്.
ഇന്ത്യയുടെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കും മറ്റു സമൂഹ മാധ്യമങ്ങളും നടത്തുന്ന വ്യവസ്ഥാപിതമായ ഇടപെടലിന് അന്ത്യംവരുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കും മറ്റു പ്രമുഖ സാമൂഹ മാധ്യമങ്ങളും നടത്തുന്ന സ്വാധീനവും വ്യവസ്ഥാപിതമായ ഇടപെടലും അവസാനിപ്പിക്കണമെന്ന് സോണിയ പറഞ്ഞു. കൂടാതെ ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമാണെന്നും ആരു ഭരിച്ചാലും ജനാധിപത്യവും സാമൂഹിക സൗഹാര്‍ദവും സംരക്ഷിക്കേണ്ടതുണ്ടെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

