Wednesday, October 7, 2026

ഇത് സത്യന്‍ അന്തിക്കാട് മാജിക്; മകള്‍ ടീസര്‍ പുറത്ത്

പ്രഖ്യാപന സമയം മുതൽ ജനങ്ങൾ കാത്തിരിക്കുന്ന ചിത്രമാണ് മകൾ. നിരവധി പ്രത്യേകതകൾ ഉള്ളതിനാലാണ് ഇത്രയും ആകാംക്ഷയ്ക്ക് കാരണം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള മീര ജാസ്മിൻ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മകൾ.

മാത്രമല്ല ജയറാമിനെ നായകനാക്കി പല കാലങ്ങളിലായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നേരത്തെ മീര ജാസ്‍മിനെ നായികയായെത്തിയ സത്യന്‍ അന്തിക്കാട് ചിത്രങ്ങളും തരംഗം തീര്‍ത്തിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ ഈ രണ്ട് താരങ്ങളും ഒരുമിക്കുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. പതിവ് തെറ്റിക്കാതെ കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ സത്യന്‍ അന്തിക്കാടിന്‍റെ ഒരു ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങളും മൂഡുമൊക്കെ അടങ്ങിയതാവും ഈ പുതിയ ചിത്രവുമെന്ന് ടീസറിൽ തന്നെ വ്യക്തമാണ്.

അതേസമയം 1.10 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ജയറാം, മീര ജാസ്‍മിന്‍, ദേവിക സഞ്ജയ്, ശ്രീനിവാസന്‍, സിദ്ദിഖ് എന്നിവരൊക്കെയുണ്ട്. നസ്‍ലെന്‍, ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. മാത്രമല്ല 12 വര്‍ഷത്തിനു ശേഷമാണ് ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.

Related Articles

Latest Articles