വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യ പുഷ്കരനെ വെട്ടിവീഴ്ത്തി പെട്രോളൊഴിച്ച് ചുട്ടുകൊന്ന സംഭവശേഷം പൊള്ളലേറ്റ് മരണത്തിന് കീഴടങ്ങിയ ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജാസിന്റെ ജീവിത പശ്ചാത്തലം അന്വേഷണസംഘം പരിശോധിക്കുന്നു. പരിശീലനം ലഭിച്ച കൊലയാളികളുടേതിന് സമാനമായ വെട്ടാണ് സംശയത്തിന്റെ നിഴൽ നീളാൻ കാരണം.ഇതോടെ അന്വേഷണം പുതിയ ദിശയിലേക്ക് നീങ്ങുകയാണ്

