Saturday, October 3, 2026

ഗാംഗുലിക്ക് വ്യാഴാഴ്ച സ്റ്റെന്റ് ഇടും; ആരോഗ്യനില തൃപ്തികരം

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

നേരത്തയും നെഞ്ചുവേദനയെത്തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജനുവരി രണ്ടിനാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹൃദ്രോഗ വിദഗ്ധർ ഉൾപ്പെടെയുള്ളവർ പരിശോധിച്ച ശേഷം ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയിരുന്നു.

ഇത്തവണയും സ്റ്റെന്റിങ് നടപടിക്രമങ്ങള്‍ വേണ്ടിവരുമെന്ന് നേരത്തെ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച, ഇസിജിയില്‍ ചെറിയ വ്യതിയാനം കാണിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Articles

Latest Articles