ദില്ലി- കേന്ദ്ര ധനകാര്യ സെക്രട്ടറിയായി രാജീവ് കുമാറിനെ നിയമിക്കാൻ മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. ധനകാര്യ സേവന സെക്രട്ടറിയായിരുന്നു അദ്ദേഹം. ജാർഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. നരേന്ദ്രമോദിയുടെ സാമ്പത്തിക പദ്ധതികളെ മുന്നോട്ട് നയിക്കുന്നതിൽ രാജീവ് കുമാർ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

