ദില്ലി: പറന്നുയർന്നതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനുള്ളിൽ നിന്ന് പുക ഉയരുന്നതിന് പിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്. സ്പൈസ് ജെറ്റ് വിമാനം ദില്ലിയിലാണ് തിരിച്ചിറക്കിയത്.
വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ എല്ലാവരെയും വിവരമറിയിച്ചു. അതിനാൽ തന്നെ വൻ ദുരന്തമാണ് ഒഴിവായത്. പുക ഉയരാനുള്ള കാരണം വ്യക്തമല്ല.

