Wednesday, December 31, 2025

സ്പാനിഷ് പത്രമായ ലാ വാൻഗ്വാർഡിയയുടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒന്നാം പേജ് റിപ്പോർട്ട്; സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു

സ്പാനിഷ് പത്രമായ ലാ വാൻഗ്വാർഡിയയുടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഒന്നാം പേജ് റിപ്പോർട്ട് ഓൺലൈനിൽ വൈറലാകുന്നു.”ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മണിക്കൂർ” എന്ന തലക്കെട്ടിലുള്ള ലേഖനം ഒരു പാമ്പാട്ടിയുടെ കാരിക്കേച്ചറോടുകൂടിയാണ് പ്രസിദ്ധീകരിച്ചത്.

സെരോധയുടെ സ്ഥാപകനും സിഇഒയുമായ നിതിൻ കാമത്താണ് ഈ പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ചത്. തുടർന്ന് പോസ്റ്റിലെ ‘ആക്ഷേപകരമായ’ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

“ലോകം ഇത് ശ്രദ്ധിക്കുന്നത് വളരെ രസകരമാണ്, പക്ഷേ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പാമ്പാട്ടിയുടെ കാരിക്കേച്ചറിംഗ് അപമാനമാനകരമാണ്” കാമത്ത് അടിക്കുറുപ്പായി എഴുതി.

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ഗ്രാഫ് കുതിച്ചുയരാൻ ഒരു പാമ്പാട്ടി തന്റെ വാദ്യവുമായി കളിക്കുന്നത് കാണിക്കുന്ന ഒന്നാം പേജിന്റെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. സൈറ്റിലെ ഒരു വിഭാഗം കാമത്തിന്റെ വീക്ഷണത്തോട് പ്രതിധ്വനിച്ചപ്പോൾ മറ്റൊരു വിഭാഗം പാമ്പാട്ടികൾ ഇന്ത്യയുടെ മിസ്റ്റിസിസത്തിന്റെ പ്രതീകമാണെന്ന് എഴുതി

Related Articles

Latest Articles