Monday, September 28, 2026

സ്പീക്കറുമായി കസ്റ്റംസ് “കൂടിക്കാഴ്ച്ച ” നാളെ; ബാക്കി കാര്യങ്ങൾ പിന്നീട്

കൊച്ചി: ഡോളര്‍ കടത്തുകേസുമായി ബന്ധപെട്ട് സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനുമായി കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥർ നാളെ കൂടിക്കാഴ്‌ച നടത്തും. അതേസമയം മൊഴിയെടുപ്പിനു മുന്നോടിയായിട്ടാണ്‌ കസ്‌റ്റംസിന്റെ ഈ‌ നീക്കം. എന്നാൽ മൊഴിയെടുക്കേണ്ടതുണ്ടെന്നും, സഹകരിക്കണമെന്നും സൗകര്യപ്രദമായ തിയതി അറിയിക്കണമെന്നും സ്‌പീക്കറോട്‌ ആവശ്യപ്പെടുമെന്നാണ് സൂചന. കൂടാതെ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌നസുരേഷിന്റെ മൊഴിയില്‍ സ്‌പീക്കറെപ്പറ്റിയുള്ള പരാമര്‍ശം കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥന്‍ സ്‌പീക്കറെ കാണിച്ചുബോധ്യപ്പെടുത്തും എന്നാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്‌പീക്കറുടെ വസതിയിലോ ഓഫീസിലോ വച്ചു മൊഴിയെടുക്കാനാണ്‌ നീക്കം. കേസന്വേഷിക്കുന്ന കൊച്ചി യൂണിറ്റിലെ അന്വേഷണഉദ്യോഗസ്‌ഥന്‍ അവധിയിലായതിനാല്‍ തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്‌ഥനാകും സ്‌പീക്കറുമായി കൂടിക്കാഴ്‌ചയ്‌ക്കെത്തുക. ഈ ബുധനാഴ്‌ചയാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ അവധികഴിഞ്ഞു തിരിച്ചെത്തുന്നത്‌.

Related Articles

Latest Articles