Tuesday, January 13, 2026

നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന് രാവിലെ 10 ന്; പ്രത്യേക സഭാ സമ്മേളനം ചേരും; ഉച്ചയോടെ ഫലമറിയാം

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിനായി പ്രത്യേക നിയമസഭ സമ്മേളനം ഇന്ന്. എം ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്തും മത്സരിക്കും.

ഇന്ന് രാവിലെ 10 മണിക്ക് ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടക്കുക. ഉച്ചയോടെ ഫലമറിയാം. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുപ്പ്‌ നിയന്ത്രിക്കും. തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് മന്ത്രിയായി എത്തിയത്.

Related Articles

Latest Articles