Monday, May 20, 2024
spot_img

ഊട്ടിയിൽ തകര്‍ന്നു വീണത് ഐഎഎഫ് എം ഐ 17 വി 5 ഹെലികോപ്ടര്‍; അടിയന്തര ക്യാബിനറ്റ് ദില്ലിയിൽ, ഹെലികോപ്ടർ അപകടത്തിൽ അന്വേഷണ ഉത്തരവിട്ട് വ്യോമസേന

കോയമ്പത്തൂര്‍: ഊട്ടിയിൽ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അപകട വിവരങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ വിശദീകരണം നൽകും. അതിന് ശേഷം പ്രതിരോധ മന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നതെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ നാല് പേർ മരണപെട്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് പേരെ രക്ഷപ്പെടുത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. പരിക്കേവരുടെ നില അതീവ ഗരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടർ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബിപിൻ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗരുതരമാണ്.

Related Articles

Latest Articles