Sunday, January 11, 2026

ശിവശങ്കറിന് തിരിച്ചടി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം നിഷേധിച്ച് പ്രത്യേക കോടതി

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ . ജാമ്യ ഹർജി തള്ളി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി. അന്വേഷണം പ്രാഥമിക ഘട്ടമായതിനാൽ ജാമ്യം അനുവദിക്കരുതെന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ലൈഫ് മിഷൻ കേസിൽ ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്ക‍ർ എന്നും ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അയതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു ഇഡി പ്രത്യേക സിബിഐ കോടതിയിൽ ഉന്നയിച്ച വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമുള്ള ശിവശങ്കറിന്റെ വാദം കോടതി തള്ളുകയായിരുന്നു.

Related Articles

Latest Articles