Friday, May 17, 2024
spot_img

വീണ്ടും തെരുവ് നായ ആക്രമണം ; കണ്ണൂർ ജില്ലയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്ക്

കണ്ണൂർ : ജനങ്ങൾക്ക് ഭീഷണിയായി വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂരിൽ 20 ഓളം പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂരിലെ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി എന്നീ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാവുകയാണ്.

കണ്ണൂരിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഒരുപാട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് നായകടിച്ചത്. തെരുവ് നായയുടെ കടിയേറ്റവരെല്ലാം കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.

Related Articles

Latest Articles