Saturday, September 26, 2026

യുവത്വം നിലനിര്‍ത്താന്‍ ഓയില്‍ക്കൂട്ട്

ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നില്ല എന്ന ഡയലോഗ് പരസ്യത്തില്‍ മാത്രമല്ല നേരിട്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. സൗന്ദര്യസംരക്ഷണത്തിന് നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും പ്രകൃതിദത്തമായ ടിപ്‌സ് എന്തൊക്കെ എന്നറിയാന്‍ ഓരോരുത്തര്‍ക്കും താല്‍പ്പര്യമുണ്ടാകും. നിങ്ങളുടെ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സാധിക്കുന്ന ഓയില്‍ക്കൂട്ടാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

അവോക്കാഡോ ഓയില്‍

ആന്റിഓക്‌സിഡന്റുകള്‍ ഏറെയുള്ള അവക്കാഡോ ഓയില്‍ ചര്‍മ്മസംരക്ഷണത്തിന് ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണഅ. വൈറ്റമിന്‍ എ,ഇ എന്നിവയാല്‍ സമ്പന്നമായ ഈ പാനീയം സ്വാഭാവികമായും തിളക്കമുള്ള ചര്‍മ്മത്തെ സമ്മാനിക്കും. അവോക്കാഡോ ഓയില്‍,വെളിച്ചെണ്ണ,വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ് ഇതിനായി വേണ്ടത്.വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യും ഈ ഓയില്‍ക്കൂട്ട്. വരണ്ട ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങി ഈ ഓയില്‍ക്കൂട്ട് ചുളിവുകളും വരകളുമൊക്കെ നീക്കം ചെയ്യും. സൂര്യപ്രകാശം കൂടുതലായി കൊണ്ടാലുള്ള കരുവാളിപ്പും ഇല്ലാതാക്കും. കൂടാതെ ചര്‍മ്മം അയഞ്ഞു തൂങ്ങാതെ നിലനിര്‍ത്തും. കണ്ണിന് ചുറ്റുമുള്ള കറുപ്പും ഇല്ലാതാക്കുന്നതിലൂടെ നിത്യയൗവ്വനം നിങ്ങളുടെ ചര്‍മ്മത്തിന് സ്വന്തമാക്കാം.

ഓയില്‍ക്കൂട്ട് തയ്യാറാക്കാം

മൂന്ന് ഓയിലുകളും സമം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് വെക്കുക. അല്‍പ്പസമയത്തിന് ശേഷം മുഖം നന്നായി വൃത്തിയാക്കി ഈര്‍പ്പം പൂര്‍ണമായും ഉണങ്ങിയ ശേഷം ഈ ഓയില്‍ മുഖത്തും കഴുത്തിലും നന്നായി മസാജ് ചെയ്യുക. ഇത് കഴുകി കളയേണ്ടതില്ല. ഈ ഓയില്‍ക്കൂട്ട് ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങി നല്ല ഈര്‍പ്പമുള്ള ചര്‍മ്മമായി നിലനിര്‍ത്തും. ഇത് ഇലാസ്റ്റിസിറ്റിയും നല്‍കും. അലര്‍ജിയുള്ളവര്‍ക്കും ഇത് നല്ലതാണ്. രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് മസാജ് ചെയ്യുന്നതാണ് ഉചിതം

Related Articles

Latest Articles