Monday, May 20, 2024
spot_img

പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്; ദില്ലി- മുംബൈ മേഖലയില്‍ കൂടുതൽ സർവീസുകൾ

മുംബൈ: സ്പൈസ് ജെറ്റ് ആഭ്യന്തര സെക്ടറില്‍ 28 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ഇക്കാര്യങ്ങള്‍ സ്പൈസ് ജെറ്റ് പുറത്തുവിട്ടത്. ജെറ്റ് എയര്‍വേസില്‍ നിന്നും പാട്ടത്തിനെടുത്ത വിമാനങ്ങളെയും കൂടി ഉള്‍പ്പെടുത്തിയാകും പുതിയ സര്‍വീസുകള്‍.

മുംബൈയില്‍ നിന്നും ദില്ലിയില്‍ നിന്നുമാണ് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുംബൈയില്‍ നിന്ന് അമൃത്സര്‍, മാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവടങ്ങളിലേക്കും അവിടുന്ന് തിരിച്ചുമാണ് സര്‍വീസ്. ദില്ലിയില്‍ നിന്ന് മുംബൈയിലേക്കും ബാംഗ്ലൂരിലേക്കുമാണ് സര്‍വീസ്.

ഏപ്രില്‍ 26 മുതല്‍ പുതിയ സര്‍വീസുകള്‍ക്ക് തുടക്കമാകും. പതിനാല് വിമാനങ്ങള്‍ മുംബൈ കേന്ദ്രീകരിച്ചും എട്ട് വിമാനങ്ങള്‍ ദില്ലി കേന്ദ്രീകരിച്ചും സര്‍വീസ് ആരംഭിക്കും. ദില്ലി- മുംബൈ മേഖലയില്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും.

Related Articles

Latest Articles