Saturday, May 18, 2024
spot_img

കനത്തമഴ;മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലെത്തി, ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ സ്പിൽവെ ഷട്ടറുകൾ തുറന്നേക്കും,ജാഗ്രതാനിർദേശം നൽകി കാലാവസ്ഥാവകുപ്പ്

ഇടുക്കി :കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും.ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ സ്പിൽവെ ഷട്ടറുകൾ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ.നിലവിൽ ജലനിരപ്പ് 140.10 അടിയാണ് .ജലനിരപ്പ് 140 അടി എത്തിയതോടെ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. 142 അടിയാണ് പരമാവധി സംഭരണശേഷി.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. 3000 ത്തോളം ഘനയഡി വെള്ളം സെക്കന്റിൽ ഡാമിലേക്ക് ഒഴുകിയെത്തിയിരുന്നത്. ഇപ്പോൾ നീരൊഴുക്ക് കുറ‍ഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 511 ഘനയടി വെള്ളമാണ് സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും 511 ഘനയടിയാണ്.

Related Articles

Latest Articles