Monday, May 6, 2024
spot_img

കൊടുംക്രൂരത ;14 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി,2 പേർ അറസ്റ്റിൽ,മൂന്നാംപ്രതിക്കായി തിരച്ചിൽ തുടരുന്നു

ഉത്തർപ്രദേശ് :മഥുരയിലാണ് വെള്ളിയാഴ്ച രാത്രിയോടെ 14 വയസുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ രാത്രി 8.30ഓടെ വീടിനടുത്തുള്ള കാട്ടിലേക്ക് പോയ പെൺകുട്ടിയെ മൂന്ന് പേർ ചേന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന 9 വയസുകാരിയ സഹോദരി എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലെത്തി കാര്യം പറയുകയായിരുന്നു.

വീട്ടുകാരും അയൽവാസികളും ചേർന്ന് പെൺകുട്ടിക്കായി തെരച്ചിൽ ആരംഭിക്കുകയും രണ്ട് പ്രതികളെ പിടികൂടുകയും ചെയ്തു. ഒരാൾ ഒളിവിലാണെന്നും അയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു

Related Articles

Latest Articles