Sunday, May 19, 2024
spot_img

വൻ സ്പിരിറ്റ് വെട്ടിപ്പ് ; പിന്നിൽ സംസ്ഥാന സർക്കാരോ? ചോദ്യം ചെയ്യൽ കടുപ്പിച്ച് എക്സൈസ്

പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് വെട്ടിപ്പ്. 4000 ലിറ്ററോളം സ്പിരിറ്റ് മുക്കിയെന്നാണ് സൂചന. എക്സൈസ് സംഘം സ്ഥലത്ത് എത്തി ടാങ്കറുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.ലീഗൽ മെട്രോളജി വിഭാഗവും ട്രാവൻകൂർ ഷുഗേഴ്സിൽ പരിശോധന നടത്തുന്നുണ്ട്.

സംസ്ഥാന സർക്കാരിന് കീഴിന് പ്രവർത്തിക്കുന്ന കമ്പനിയാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ്. ഇവിടെ ബിവറേജസിന് വേണ്ടി മദ്യം ഉല്പാദിപ്പിക്കുന്നുണ്ട്. ഇവിടേക്ക് കൊണ്ടുവന്ന സ്പിരിറ്റിൽ ഒരു വിഭാഗം കടത്തിയിട്ടുണ്ടെന്നുള്ള സംശയത്തെ തുടർന്നാണ് രാവിലെ മുതൽ പോലീസ് പരിശോധന ആരംഭിച്ചത്.

അതേസമയം മധ്യപ്രദേശിൽ നിന്നും ഫാക്ടറിയിലെത്തിച്ച രണ്ട് ടാങ്കറുകളിൽ നിന്നായി ഒൻപത് ലക്ഷം രൂപ പിടികൂടിയിട്ടുണ്ടായിരുന്നു. പണം എത്തിച്ചത് സ്ഥാപനത്തിലെ ജീവനക്കാരൻ അരുണിന് കൊടുക്കാൻ ആണ് എന്ന് ടാങ്കർ ഡ്രൈവർമാർ മൊഴി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് അരുണ് എന്ന ജീവനക്കാരനേയും രണ്ട് ടാങ്കർ ലോറി ഡ്രൈവർമാരേയും എക്സൈസ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുകയാണ്. ടാങ്കറുകളിലെ സ്‌പിരിറ്റിൻ്റെ അളവും എടുക്കുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles