Thursday, September 24, 2026

പാലക്കാട് 525 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി; പിന്നില്‍ സിപിഎം നേതാവെന്ന് സൂചന

പാലക്കാട്: പാലക്കാട് തത്തമംഗലത്ത് നിന്ന് എക്സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് പിടികൂടിയ 525 ലിറ്റര്‍ സ്പിരിറ്റ് കടത്തിയതിന് പിന്നില്‍ സിപിഎം പ്രാദേശിക നേതാവാണെന്ന് റിപ്പോര്‍ട്ട്.

എക്സൈസ് സംഘം കാറ് തടഞ്ഞ് നിര്‍ത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട അനില്‍ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും എക്സൈസ് സംഘം അറിയിച്ചു. വ്യാജ കളള് നിര്‍മ്മാണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറയുന്നു.

Related Articles

Latest Articles