Monday, May 20, 2024
spot_img

അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നു; നിത്യവും ഭവനത്തിൽ കർപ്പൂരമുഴിഞ്ഞാൽ ഗുണങ്ങൾ ഏറെ…

സുഗന്ധദ്രവ്യവും ജ്വലനസ്വഭാവവുമുള്ള വസ്തുവാണ് കർപ്പൂരം. പൂജാദികർമ്മങ്ങളിൽ പ്രധാനിയാണ്. പൂജയുടെ അവസാനം കർപ്പൂരം കത്തിച്ചു ഉഴിയുകയും ആ കർപ്പൂരദീപത്തെ ഇരുകൈകളാലും ഉഴിഞ്ഞു വണങ്ങുകയും ചെയ്യാറുണ്ട്. ഇതിന്റെ പിന്നിലുള്ള തത്വവും മഹത്വവും വളരെ വലുതാണ് .

കത്തിയ ശേഷം ഒന്നും അവശേഷിപ്പിക്കാത്ത വസ്തുവാണ് കർപ്പൂരം . അതുപോലെ മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കർപ്പൂരം കത്തിക്കുന്നത്. അതായത് ഞാൻ എന്ന ഭാവത്തെ ഇല്ലാതാക്കുകയാണ്.

ഭവനങ്ങളിൽ വിളക്ക് തെളിയിച്ച ശേഷം കർപ്പൂര ദീപം ഉഴിയുന്നത് അത്യുത്തമമാണ് . ഇത് സന്ധ്യാനേരത്താണെങ്കിൽ അത്യുത്തമം. കർപ്പൂര ദീപം തൊട്ടു വണങ്ങുമ്പോൾ മനസ്സിലെ മാലിന്യങ്ങൾ നീങ്ങുന്നതിനോടൊപ്പം ശരീരശുദ്ധിയും കൈവരും . കർപ്പൂരം കത്തുമ്പോളുള്ള സുഗന്ധം നമ്മളിൽ അനുകൂല ഊർജം നിറയ്ക്കും. ശുഭ ചിന്തകൾ വളരുവാനും സഹായിക്കും .

ഭവനത്തിൽ കർപ്പൂരം കത്തിക്കുന്നതിലൂടെ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുകയും പോസറ്റീവ് ഊർജം നിറയ്ക്കുകയും ചെയ്യും. ആത്മീയപരമായി മാത്രമല്ല ആരോഗ്യപരമായും ഒരുപാട് ഗുണങ്ങളുള്ള വസ്തുവാണ് കർപ്പൂരം.

Related Articles

Latest Articles