Monday, October 26, 2026

എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതി; ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വി ഡി സതീശൻ

പെരുമ്പാവൂർ : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉചിതമായ നടപടി സ്വീകരിക്കും. സ്ത്രീവിരുദ്ധ നടപടികൾ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല. കെപിസിസി പ്രസിഡന്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്ന് സതീശൻ പറഞ്ഞു

തിരുവനന്തപുരം സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് എൽദോസിനെതിരെ പരാതി നൽകിയത്. എംഎൽഎ തന്നെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും കോവളത്ത് വെച്ച് മർദിച്ചെന്നും യുവതി കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്

അതേസമയം പോലീസിൽ മൊഴി നൽകുന്നതിനിടെ പരാതിക്കാരി കുഴഞ്ഞുവീണു. കോവളം പോലീസ് സ്റ്റഷനിലാണ് യുവതി മൊഴി നൽകാനെത്തിയത്. കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി

Related Articles

Latest Articles