Friday, June 14, 2024
spot_img

കന്നടയിൽ മാസാകാൻ ജയറാം! കന്നട ചിത്രത്തിൽ വില്ലനായി മലയാളികളുടെ പ്രിയതാരം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മണിരത്‌നത്തിന്റെ സ്വപ്‌നചിത്രമായ പൊന്നിയിന്‍ സെല്‍വത്തില്‍ പ്രധാനപ്പെട്ട വേഷമാണ് ജയറാം ചെയ്തത്. ഇപ്പോഴിതാ ജയറാം കന്നഡ സിനിമയിലും പ്രവേശിക്കാന്‍ പോകുകയാണ് എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള ജയറാം ഒരു കന്നഡ സിനിമയില്‍ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. കന്നഡ സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായ ശിവരാജ്കുമാര്‍ ഹീറോയായി അഭിനയിക്കുന്ന ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നത്.

ഈയിടെ അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ സഹോദരനാണ് ശിവരാജ്കുമാര്‍. ‘ഗോസ്റ്റ്’ സംവിധാനം ചെയ്യുന്നത് എം.ജി.ശ്രീനിവാസ് ആണ്. നായകനൊപ്പം കിടപിടിച്ചു നില്‍ക്കുന്ന ശക്തനായ, അതേസമയം, കുറച്ചു നര്‍മ്മബോധവും ഉള്ള ഒരു വില്ലന്‍ കഥാപാത്രത്തിലാണ് ജയറാം എത്തുന്നത് എന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ മാസം അവസാനം ബംഗളൂരുവില്‍ നടക്കുന്ന ഷൂട്ടിങ്ങില്‍ ജയറാം ജോയിന്‍ ചെയ്യും എന്നാണു വിവരം.

Related Articles

Latest Articles