നാഗാർജ്ജുന ചാരിറ്റിസിന്റെ നേതൃത്വത്തിൽ ചെമ്മണ്ട ശാരദാ ഗുരുകുലത്തിൽ നൃത്ത സംഗീത സംസ്കൃത സർട്ടിഫിക്കറ്റ് കോഴ്സുകളുടെ ഉദ്ഘാടനം നാളെ. രാവിലെ പത്ത് മണിക്ക് കോഴ്‌സുകൾ, മധ്യപ്രദേശ് ഉജ്ജയിനിയിലെ മഹർഷി പാണിനി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫസർ സി ജി വിജയകുമാർ ഉദ്ഘാടനം നിർവ്വഹിക്കും.
വിശ്വസംസ്കൃത പ്രതിഷ്ഠാനം സംസ്ഥാന അദ്ധ്യക്ഷൻ ഡോ. പി കെ മാധവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട നടന്ന കൈരളി ഡയറക്ടർ കപില വേണു, കേന്ദ്രീയ സംസ്‌കൃത സർവ്വകലാശാല ഡയറക്ടർ ഡോ. ലളിതകുമാർ സാഹൂ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.

