Wednesday, January 7, 2026

പ്രണയം വെളിപ്പെടുത്തി ശ്രീകാന്ത് മുരളി; അറിയാം വിശേഷങ്ങൾ

നടനും സംവിധായകനുമാണ് ശ്രീകാന്ത് മുരളി. വിനീത് ശ്രീനിവാസന്‍, മെറീന മൈക്കിള്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ എബിയായിരുന്നു ശ്രീകാന്ത് മുരളി ആദ്യം സംവിധാനം ചെയ്ത ചിത്രം.
കൂടാതെ,തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഫോറന്‍സിക്,കക്ഷി അമ്മിണിപിള്ള, ആക്ഷന്‍ ഹീറോ ബിജു, ആന അലറലോടലറല്‍, ഒരു സിനിമാക്കാരന്‍, മന്ദാരം, കല്‍ക്കി, ലൂക്ക, വൈറസ്, ഗാന ഗന്ധര്‍വ്വന്‍, തുടങ്ങി നിരവധി സിനിമകളിലും ശ്രീകാന്ത് അഭിനയിച്ചു. ശ്രീകാന്ത് മുരളി മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സംഗീതയും മലയാളികള്‍ക്ക് സുപരിചിതയാണ്.സംഗീത പാടിയ മഹേഷിന്റെ പ്രതികാരത്തിലെ തെളിവെയിലഴകും എന്ന ഗാനവും എബിയിലെ പാറിപ്പറക്കൂ കിളി തുടങ്ങിയ ഗാനങ്ങള്‍ സംഗീതപ്രേമികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചവയാണ്.

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറയുകയാണ് അദ്ദേഹം.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൊട്ടിട്ട പ്രണയത്തെ കുറിച്ച്‌ ശ്രീകാന്ത് തുറന്ന് പറഞ്ഞത്. ശ്രീകാന്ത് മുരളിയും സംഗീതയും തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. ഇരുവര്‍ക്കും മാധവ് എന്നൊരു മകനുമുണ്ട്. ധാരാളം ഡോക്യുമെന്ററികളും ശ്രീകാന്ത് സംവിധാനം ചെയ്തിട്ടുണ്ട്.
ശ്രീകാന്ത് മുരളിയുടെ വാക്കുകള്‍ ഇങ്ങനെയാണ്

പ്രോഗ്രാം പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരു റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായിട്ടാണ് സംഗീത എത്തിയത്. അങ്ങനെ ആ റിയാലിറ്റി ഷോയ്ക്ക് ഇടയില്‍ വെച്ചാണ് സംഗീതയെ കണ്ടുമുട്ടിയത്. ഇഷ്ടപ്പെട്ടതുകൊണ്ട് പ്രണയം അറിയിച്ചു. ഞങ്ങളുടെ ചുറ്റുപ്പാടുകള്‍ തമ്മില്‍ ഒത്തുപോകുന്നത് ആയിരുന്നതിനാല്‍ വിവാഹം കഴിക്കാന്‍ സാധിച്ചു.

Related Articles

Latest Articles