Monday, April 29, 2024
spot_img

അവതാര പുണ്യത്തിന്റെ ജന്മാഷ്ടമി. ഇന്ന് ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിനം

ഇന്ന് ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിനം. ശ്രാവണ മാസത്തിലെ അഷ്ടമിരോഹിണി എന്ന അപൂർവ്വ ദിനത്തിലാണ് ശ്രീകൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ അധര്‍മ്മത്തെ ഇല്ലാതാക്കി ധര്‍മ്മം പുനസ്ഥാപിക്കുക എന്നതാണ് ശ്രീകൃഷ്ണ അവതാര ലക്ഷ്യം. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ജന്മാഷ്ടമി എന്നീ പേരുകളിലും ശ്രീകൃഷ്ണ ജയന്തി ദിനം അറിയപ്പെടുന്നു.

കൃഷ്ണ ജന്മാഷ്ടമി- മയില്‍പ്പീലി ചൂടിയ കൃഷ്ണനും രാധമാരും കണ്‍മുന്നില്‍ കെട്ടിയാടുന്ന ദിനം. കണ്ണന്‍റെ മായകളും ഗോപികമാരുടെ കളിചിരികളും എല്ലാമായി ആഘോഷിക്കുന്ന ശോഭായാത്ര തന്നെയാണ് ഈ ദിവസത്തിന്‍റെ പ്രധാന ആകര്‍ഷണം. ക്ഷേത്ര സന്ദര്‍ശനവും പ്രാര്‍ത്ഥനകളും പൂജകളുമൊക്കെയായി ഓരോ ജന്മാഷ്ടമിയും വിശ്വാസികള്‍ക്ക് ഏറെ പ്രത്യേകതകള്‍ സമ്മാനിക്കുന്നു.

ക്ഷേത്ര ദര്‍ശനം നടത്തുന്നതും വൈകുന്നേരത്തെ ആഘോഷ പൂര്‍വ്വമായ ശോഭായാത്രയും എല്ലാ കൊല്ലവും പതിവുള്ളതാണ്. എന്നാല്‍ കൊവിഡിന്‍റെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ പ്രാര്‍ത്ഥനകളും ചടങ്ങുകളുമെല്ലാം വീടിനു‌ള്ളില്‍ തന്നെയായിരിക്കും എല്ലാവര്‍ക്കും. പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും വഴി ഈ വര്‍ത്തെ ജന്മാഷ്ടമി വീടിനുള്ളില്‍ ആഘാഷിക്കാം.

Related Articles

Latest Articles