Friday, October 2, 2026

ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ മരവിപ്പിച്ചു; തത്വമയി ന്യൂസ് ബിഗ് ഇംപാക്ട്

കൊല്ലം: ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ മരവിപ്പിച്ചു. ലോഗോ വിവാദമായതിനെ തുടർന്നാണ് നടപടി. ആരോപണം വിദഗ്ധ സമിതി അന്വേഷിക്കും. അടൂർ ഗോപാലകൃഷ്ണനാണ് അന്വേഷണ സമിതി അധ്യക്ഷൻ. ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയിൽ ശ്രീനാരായണ ഗുരുവിനെ ചിത്രീകരിച്ച വിധമാണ് വിവാദമായത്. ആകാശ വീക്ഷണമെന്ന നിലയിലാണ് ലോഗോയിൽ ശ്രീ നാരായണഗുരുവിനെ അവതരിപ്പിച്ചത്. ലോഗോ സംബന്ധിച്ച് വിവാദമുയർന്നത് മുതൽ തത്വമയി ന്യൂസ്‌ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നൽകിയിരുന്നു.

അതേസമയം ശ്രീ നാരായണഗുരുവിനെ വ്യക്തമായി അവതരിപ്പിച്ചില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നു. ലോഗോ പിൻവലിച്ച് ഗുരുവിനെ അടയാളപ്പെടുത്തുന്ന പുതിയ ലോഗോ വേണമെന്ന ആവശ്യവും വ്യാപകമായി. സാംസ്‌കാരിക പ്രവർത്തകരും ലോഗോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോഗോ മരവിപ്പിച്ചുള്ള നടപടി ഉണ്ടായത്. ലോഗോ തെരഞ്ഞെടുക്കാൻ സർവകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയിലെ അംഗങ്ങൾ വിദഗ്ധരല്ലെന്നും സമിതി തെരഞ്ഞെടുത്ത ലോഗോയല്ല പ്രസിദ്ധപ്പെടുത്തിയതെന്നും ആരോപണമുയർന്നിരുന്നു.

Related Articles

Latest Articles