Monday, January 5, 2026

ശ്രീശാന്തിന്‍റെ വിലക്ക് അടുത്ത വര്‍ഷം അവസാനിക്കും


തിരുവനന്തപുരം- ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് ബി സി സി ഐ ഏഴ് വര്‍ഷമാക്കി ചുരുക്കി. ഇതോടെ വിലക്ക് അടുത്തവര്‍ഷം സെപ്തംബറില്‍ അവസാനിക്കും. വിലക്കിന് കാലാവധി നിശ്ചയിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. 2013ലാണ് ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എല്ലാം ദൈവാനുഗ്രഹമെന്നും ശ്രീശാന്ത് പറഞ്ഞു. ടെസ്റ്റില്‍ 100 വിക്കറ്റ് തികയ്ക്കുകയാണ് ആഗ്രഹം. പരിശീലനം തുടരുന്നുണ്ടെന്നും പ്രായം പ്രശ്നമാകില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ശ്രീശാന്തിനെ കേരളടീമിലെടുക്കുന്നതിന് തടസ്സമില്ലെന്ന് കെ സി എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ബി സി സി ഐ

Related Articles

Latest Articles