ദില്ലി- ഇന്ത്യക്കാരനെന്നതില്‍ അഭിമാനമില്ലെന്ന പ്രസ്താവനയില്‍ പുലിവാല് പിടിച്ച് ഇടതുപക്ഷ സാമ്പത്തീക ശാസ്ത്രജ്ഞന്‍ അമര്‍ത്യാസെന്‍. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതികരിക്കണത്തിനിടെയാണ് ഇന്ത്യക്കാരനെന്നതില്‍ തനിക്ക് പ്രത്യേകിച്ച് അഭിമാനമില്ല എന്ന അമര്‍ത്യ സെന്നിന്‍റെ പ്രസ്താവന.
വിഘടനവാദികളെ പിന്തുണച്ചുകൊണ്ടിരുന്ന ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശനവും അമര്‍ത്യ സെന്‍ നടത്തി. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാറിനെ മാതൃകാപരമായി നയിച്ച നേതാക്കളാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇന്ന് ജയിലില്‍ കിടക്കുന്നത്. എന്നായിരുന്നു ഒരു ദൃശ്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് നൊബേല്‍ സമ്മാന ജേതാവും കൂടിയായ അമര്‍ത്യാ സെന്‍ പറഞ്ഞത്. രാജ്യവിരുദ്ധമാണ് സെന്നിന്‍റെ പ്രസ്താവന എന്ന ആക്ഷേപം ഇതിനകം ഉയര്‍ന്ന് കഴിഞ്ഞു.
നേരത്തെയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് അമര്‍ത്യാസെന്‍ രംഗത്തെത്തിയിരുന്നു, കശ്മീര്‍ വിഷയത്തില്‍ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഏറെ നേട്ടങ്ങള്‍ കൊയ്ത ശേഷം സ്വീകാര്യത നഷ്ടപ്പെടുത്തുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് എന്നാണ് സെന്നിന്‍റെ വിലയിരുത്തല്‍. ഇത് വഴി ജനാധിപത്യ രീതി സ്വീകരിച്ച ആദ്യ യൂറോപിതര രാജ്യമെന്ന ബഹുമാനം ഇന്ത്യ നഷ്ടപ്പെടുത്തിയെന്നും അമര്‍ത്യാ സെന്‍ അഭിമുഖത്തിലുടനീളം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ത്യക്കാരനെന്നതില്‍ പ്രത്യേകിച്ച് അഭിമാനമൊന്നുമില്ലെന്നു അമര്‍ത്യ സെന്‍ വ്യക്തമാക്കിയത്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് നേതാക്കളെ തടവിലാക്കിയിരിക്കുന്നതെന്ന് പറയുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ രീതിയാണ്. ജനനേതാക്കളെ തടവിലാക്കിയാണ് 200 വര്‍ഷം ബ്രിട്ടീഷുകാര്‍ രാജ്യം ഭരിച്ചത്. കൊളോണിയല്‍ രീതിയിലേക്കാണ് രാജ്യം തിരിച്ചുപോകുന്നതെന്നു സെന്‍ പറഞ്ഞു. അതേസമയം കശ്മീരിലെ തീവ്രവാദം, ഭീകരരുടെ ക്രൂരത തുടങ്ങിയ കാര്യങ്ങളില്‍ അണര്‍ത്യാസെന്‍ മൗനം പാലിക്കുകയും ചെയ്തു.
അതേസമയം അമര്‍ത്യാസെന്നിന്‍റെ പ്രസ്താവനക്കെതിരെ ചേതന്‍ ഭഗത്തിലെ പോലുള്ള എഴുത്തുകാരും നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി.

