Wednesday, November 4, 2026

പുണ്യവേദിയാകാൻ ഒരുങ്ങി പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ക്ഷേത്രം ! 200 വനവാസികൾക്കായി സമൂഹവിവാഹം നടത്താൻ ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് ; അപേക്ഷകൾ ക്ഷണിച്ചു

തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് 100 ബ്രാഞ്ചുകൾ പൂർത്തിയാക്കുന്ന ദിവസം വനവാസി ഗോത്ര സമുദായത്തിൽപ്പെട്ട 200 യുവതി യുവാക്കളുടെ വിവാഹം നടത്തികൊടുക്കുമെന്ന വാഗ്ദാനം സാക്ഷത്കരിക്കാനൊരുങ്ങുന്നു. ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും പൗർണ്ണമിക്കാവ് ക്ഷേത്രത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് വിവാഹം നടത്തുന്നത്.

മാർച്ച് 25 ന് നടക്കുന്ന സമൂഹ വിവാഹത്തിന് വേദിയാകുന്നത് തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ക്ഷേത്ര സന്നിധിയാണ്. ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വനവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾ 9895595705 , 9188924428 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ 94 ശാഖകളുള്ള ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് 100 ബ്രാഞ്ചുകൾ എന്ന സ്വപ്നം ഉടനടി സാക്ഷാത്കരിക്കാൻ ഒരുങ്ങുകയാണ്. അതിനോടനുബന്ധിച്ചാണ് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്. അതേസമയം, ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസ് കഴിഞ്ഞ വർഷം ആഗസ്റ്റ് 24 ന് 50 പേരുടെ സമൂഹ വിവാഹം ധൻഫിൻ മാംഗല്യം എന്ന പേരിൽ തേക്കിൻകാട് മൈതാനിയിൽ 10000 ത്തോളം വരുന്ന ജനസാഗരത്തെ സാക്ഷിയാക്കി പ്രൗഢഗംഭീരമായി നടത്തിയത് ജനശ്രദ്ധയാകർഷിച്ചിരുന്നു.

Related Articles

Latest Articles