Friday, May 10, 2024
spot_img

ശ്രീരാമ സാഗരം 2023; പൗർണമിക്കാവിൽ നാളെ വൈകുന്നേരം 5 മണിക്ക്; സന്യാസി ശ്രേഷ്ഠന്മാരും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ‘ശ്രീരാമ സാഗരം 2023’ നടക്കും. നാളെ വൈകുന്നേരം 5.15 മുതൽ 8.30 വരെയാണ് പൗർണമിക്കാവിൽ ശ്രീരാമ സാഗരം നടക്കുക. പരിപാടിയിൽ സന്യാസി ശ്രേഷ്ഠന്മാരും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുക്കും.

അതേസമയം പൗർണമിക്കാവ് ക്ഷേത്രത്തെ കുറിച്ചറിഞ്ഞ് നിരവധി ഭക്തജനങ്ങളാണ് പൗർണമി ദിവസം ക്ഷേത്രത്തിലേക്ക് എത്തിച്ചേരാറുള്ളത്. അക്ഷര ദേവതകളെയാണ് ക്ഷേത്രത്തിൽ പ്രധാനമായും പൂജിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പ്രസിദ്ധമായ പ്രപഞ്ചയാഗം നടന്നിരുന്നു. മായാത്ത സ്മരണകളും മറയാത്ത അനുഭവങ്ങളുമായിരുന്നു ഏഴു ദിവസം നീണ്ടുനിന്ന പൗർണമിക്കാവ് പ്രപഞ്ച യാഗം. മദ്ധ്യപ്രദേശിലെ ഉജ്ജയിൻ, മദ്ധ്യപ്രദേശ് മഹാകാളി ക്ഷേത്രം, ആസാമിലെ കാമാഖ്യാ ക്ഷേത്രം , കാശി വിശ്വനാഥ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, മുംബൈ പാവായ് സുവർണ്ണ ക്ഷേത്രം, ഒറീസ പുരി ജഗന്നാഥ ക്ഷേത്രം, കൊൽക്കത്ത ശ്രീരാമകൃഷ്ണ മിഷൻ കാളി ക്ഷേത്രം, നർമ്മദ നദീതീരത്തെ രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ, തൃച്ചന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കുംഭകോണം സ്വാമി മല, പാട്ട്യാല കാലഭൈരവ ക്ഷേത്രം, ആന്ധ്രപ്രദേശ് കാളഹസ്തി, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം, പളനി മല, ബഹിളാമുഖി ,തിരുപ്പറം കുണ്ടറം, തഞ്ചാവൂർ, തിരുപ്പതി തുടങ്ങി ഭാരതത്തിലെ 120 ഓളം മഹാക്ഷേത്രങ്ങളിലെ മുഖ്യ പുരോഹിതന്മാർ യാഗത്തിന് നേതൃത്വം വഹിച്ചിരുന്നു.

Related Articles

Latest Articles