Sunday, May 19, 2024
spot_img

ശ്രീലങ്കയിലെ സ്ഫോടനം: ഭീകര സംഘടനയില്‍പ്പെട്ടവര്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന സൂചന, കോട്ടയത്തും തെരച്ചില്‍ ശക്തം

കോട്ടയം: ശ്രീലങ്കയിലെ സ്ഫോടനത്തെ തുടര്‍ന്ന് ഭീകര സംഘടനയില്‍പ്പെട്ടവര്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്ന് കോട്ടയത്തും തെരച്ചില്‍ ശക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. കൂടാതെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍, ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ തുടരുകയാണ്.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇതുസംബന്ധിച്ച അറിയിപ്പ് നല്കിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി തെരച്ചില്‍ നടത്താന്‍ ഉത്തരവിട്ടത്. അന്തര്‍സംസ്ഥാന വാഹനയാത്രക്കാരെയും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും വരുന്ന ചരക്കു വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. സംശയകരമായ സാഹചര്യങ്ങളില്‍ കണ്ടെത്തുന്നവരെക്കുറിച്ച്‌ വിവരം നല്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.

Related Articles

Latest Articles