Friday, May 3, 2024
spot_img

കള്ളവോട്ട് ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കള്ളവോട്ട് ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വിഷയം ഗൗരവമാണെന്നും പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറുമെന്നും ടീക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.

കാസര്‍ഗോഡ് ജില്ലയിലെ 110 ബൂത്തുകളില്‍ റീപോളിംഗ് നാടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. റീപോളിംഗ് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളുമായി യുഡിഎഫ് രംഗത്തെത്തിയിരുന്നു . ധര്‍മ്മടത്തെ 52-ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സിപിഐ പ്രാദേശിക നേതാവിന്റെ വിദേശത്തുള്ള മകന്റെ വോട്ട് സിപിഎം പ്രവര്‍ത്തകന്‍ കള്ളവോട്ടായി ചെയ്തുവെന്നാണ് ആരോപണം. ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പ്രതിഷേധിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ കള്ളവോട്ടിന് അനുമതി നല്‍കിയെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Related Articles

Latest Articles