Thursday, May 16, 2024
spot_img

ശ്രീലങ്ക വഴി തീവ്രവാദികൾ കേരള തീരത്ത്?

ശ്രീലങ്ക വഴി തീവ്രവാദികൾ കേരള തീരത്ത്? | KERALA COAST

കുറച്ചു ദിവസങ്ങളായി ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ട് എത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകൾപുറത്തുവന്നിരിക്കുകയാണ് . ശ്രിലങ്കന്‍ സ്വദേശികളടങ്ങുന്ന സംഘം കേരള തീരത്ത് എത്താന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തീരപ്രദേശത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. കരയിലും കടലിലുമായി രാപകലില്ലാതെ പരിശോധന തുടരുകയാണ്. ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് എത്തുന്നവരുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്ന നടപടിയും തുടരുകയാണ്.

കേരള തീരത്ത് എത്തിയതിന് ശേഷം ബോട്ട് സംഘടിപ്പിച്ച് പാക്കിസ്ഥാനിലേക്ക് പോകാനാണ് ശ്രീലങ്കന്‍ സംഘത്തിന്‍റെ നീക്കമെന്നാണ് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതോടെയാണ് കോസ്റ്റല്‍ പോലീസ് ഉള്‍പ്പടെയുള്ള സംഘം കടലും തീരവും അരിച്ചുപെറുക്കി പരിശോധന നടത്തുന്നത്. അഴീക്കല്‍ മുതല്‍ കാപ്പില്‍ വരെ കൊല്ലം കോസ്റ്റല്‍ പോലീസിന്‍റെ രണ്ട് ബോട്ടുകളാണ് നിരിക്ഷണം നടത്തുന്നത്. അതോടൊപ്പം കടലിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും നിരിക്ഷണത്തിലാണ്.

ഇവിടെ താമസിക്കാന്‍ എത്തുന്നവരുടെ പേര് വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. സംശയാസ്പദമായ രീതിയില്‍ ആരെയെങ്കിലും കണ്ടാല്‍ പോലീസിനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരോ ദിവസവും തീരപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ രഹസ്യഅന്വേഷണ സംഘം വിലയിരുത്തുന്നു. അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയില്‍ വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശം വെച്ച അഞ്ച് കാശ്മീരികള്‍ യുവാക്കള്‍ പിടിയിലായത്. കശ്മീര്‍ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ അഹമ്മദ്, ഗുല്‍സമാന്‍, മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് കരമന പോലീസിന്റെ പിടിയിലായത്. നീറമണ്‍കരയിലെ വാടകവീട്ടില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. പാക്കിസ്ഥാന്‍ അതിര്‍ത്തി ജില്ലയായ രാജോരിയില്‍ നിന്നുള്ളവരാണ് യുവാക്കള്‍. എടിഎമ്മില്‍ പണം നിറയ്ക്കുന്ന സിസ്‌കോ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിന്റെ ആംഡ് ഗാര്‍ഡായി മഹാരാഷ്ട്ര ഏജന്‍സി വഴിയാണ് ഇവര്‍ തലസ്ഥാനത്ത് എത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles