Wednesday, December 31, 2025

ശ്രീറാമിന് സസ്‌പെന്‍ഷന്‍; രക്തത്തിൽ മദ്യത്തിന്‍റെ അംശമില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി.

അതിനിടെ ശ്രീറാം വെങ്കട്ടരാമന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താനായില്ലെന്ന രാസപരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ നടത്തിയ രക്തപരിശോധനയുടെ ഫലം ഉച്ചയ്ക്കാണ് പൊലീസിനു കൈമാറിയത്.

അപകടം നടന്ന് 10 മണിക്കൂറിനുശേഷമാണ് ശ്രീറാമിന്‍റെ രക്തസാംപിൾ ശേഖരിച്ചത്. മദ്യത്തിന്‍റെ അളവ് കണ്ടെത്താന്‍ കഴിയാത്തത് ഇതുമൂലമാണെന്നു ആക്ഷേപമുണ്ട്. ഇതോടെ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് നിലനില്‍ക്കുമോയെന്നു സംശയമുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാതെയായിരുന്നു പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

അതേസമയം കേസില്‍ റിമാന്‍ഡിലായ ശ്രീറാം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ സി യുവിലാണുള്ളത്.

Related Articles

Latest Articles