Sunday, June 2, 2024
spot_img

തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം:തിരുവനന്തപുരത്തെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തി. മാളില്‍ പ്രവര്‍ത്തിക്കുന്ന വിസ്മയ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ പേട്ട സ്വദേശി വിഷ്ണുവിനെ ആണ് കടക്കുള്ളിലെ ഡ്രസിങ്ങ് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്.

രാത്രി ഒന്‍പതര മണിയോടെയാണ് സംഭവം. സഹജീവനക്കാരിയാണ് ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് ബോധരഹിതയായി വീണ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോര്‍ട്ടവും തിങ്കളാഴ്ച്ച നാളെ നടക്കും.

Related Articles

Latest Articles