Sunday, June 2, 2024
spot_img

മികച്ച നടൻ മമ്മൂട്ടിയോ കുഞ്ചാക്കോ ബോബനോ?; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

അൻപത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക. ബുധനാഴ്ച നടത്താനിരുന്ന അവാർഡ് പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേർപാടിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം, രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ സൗദി വെള്ളക്ക, നവാഗത സംവിധായിക രത്തീനയുടെ മമ്മൂട്ടി ചിത്രം പുഴു, അലൻസിയറിന്റെ ശക്തമായ വേഷത്തിൽ സണ്ണി വെയിൻ, അനന്യ എന്നിവർ പ്രധാന താരങ്ങളായ അപ്പൻ, ടൊവിനോ തോമസ് നായകനാകുന്ന അദൃശ്യ ജാലകങ്ങൾ, ജയ ജയ ജയ ഹേ, റോഷാക്ക് അടക്കമുള്ള ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന.

Related Articles

Latest Articles