മദ്യപിച്ചുള്ള ഡ്രൈവിംഗ് തടയാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 3764 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1911 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും 894 പേരുടെ ഡ്രൈവിംഗ് ലൈസന്‍സ് കണ്ടുകെട്ടുകയും ചെയ്തു.
ജില്ലാ പോലീസ് മേധാവിമാരുടെ നേൃത്വത്തിലാണ് ഫെബ്രുവരി ആറ് മുതല്‍ പന്ത്രണ്ട് വരെ സംസ്ഥാ വ്യാപകമായി പരിശോധന നടത്തിയത്. തൃശൂര്‍ ജില്ലയിലാണ് മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് . 530 കേസുകളാണ് തൃശ്ശൂരിൽ മാത്രം രജിസ്റ്റര്‍ ചെയ്തത്.

