Sunday, October 4, 2026

ആലുവയിൽ അഭിഭാഷകൻ പുഴയിൽ മുങ്ങി മരിച്ച നിലയിൽ;അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം : അഭിഭാഷകനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ ഗോതുരുത്ത് സ്വദേശി മനക്കൽ അഡ്വ. ജോസ് തോമസിനെയാണ് (54) ആലുവ ശിവരാത്രി മണപ്പുറം റോഡിനോട് ചേർന്ന് പുഴയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വൃക്ക രോഗം മൂലം രണ്ട് വർഷമായി ഡയാലിസിന് വിധേയനായിരുന്നു ഇദ്ദേഹം. രണ്ട് ദിവസമായി ആലുവയിൽ സഹോദരി ഭർത്താവിൻ്റെ വീട്ടിലായിരുന്നു താമസം. ബുധനാഴ്ച്ച രാവിലെ മുതൽ കാണാതായതോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles