Friday, January 9, 2026

സർക്കാർ ഭൂമിയിലെ ക്രിസ്തുവും കുരിശും

ബംഗ്ലുരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന ക്രിസ്തു പ്രതിമ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കം ചെയ്തു. ദേവനഹളളിയില്‍ പ്രതിമ സ്ഥാപിച്ചത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ആരോപിച്ചാണ് നടപടി. ദേവനഹളളിയില്‍ സെന്റ് ജോസഫ് പളളിക്കടുത്തുളള കുന്നിലാണ് ക്രിസ്തുപ്രതിമ ഉണ്ടായിരുന്നത്.

ഇത് സര്‍ക്കാര്‍ ഭൂമിയിലാണെന്നും പ്രതിമയും കുരിശുകളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച സംഘപരിവാര്‍ സംഘടനകള്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നാലെ പ്രതിഷേധവും നടന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ സംഘമെത്തി പ്രതിമ പൊളിച്ചുനീക്കിയത്.

40 വര്‍ഷത്തോളമായി ആരാധന നടക്കുന്ന സ്ഥലമാണെന്നും പ്രതിമ ഉള്‍പ്പെടുന്ന നാലരയേക്കര്‍ ആറ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ പതിച്ചുതന്നതാണെന്നും ബംഗളൂരു അതിരൂപത പറയുന്നു.

പ്രതിമ പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ബംഗളൂരു അതിരൂപതയുടെ തീരുമാനം. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ദേവനഹളളി തഹസില്‍ദാര്‍ തയ്യാറായില്ല.

Related Articles

Latest Articles