Tuesday, May 14, 2024
spot_img

രണ്ട് ദിവസത്തെ കനത്ത തകർച്ചക്ക് ശേഷം വിപണി ഉണർന്നു. സെൻസെക്സ് 353 പോയിന്റ് ഉയർന്നു, നിഫ്റ്റി 16000 കടന്നു

മുംബൈ: നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയ രണ്ട് ദിവസത്തെ കനത്ത തകര്‍ച്ചയ്ക്കുശേഷം ചൊവാഴ്ച ഓഹരി വിപണികൾ നേട്ടത്തോടെ തുടങ്ങി. നിഫ്റ്റി വീണ്ടും 16,900 കടന്നു. സെന്‍സെക്‌സ് 353 പോയന്റ് ഉയര്‍ന്ന് 56,759ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തില്‍ 16,946ലുമാണ് വ്യാപാരം ആരംഭിച്ചത്. താഴ്ന്ന വിലയിൽ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രകടമായത്. യുക്രെയിന്‍ പ്രതിസന്ധി, അസംസ്‌കൃത എണ്ണവില, വിലക്കയറ്റം തുടങ്ങിയ ഭീഷണികൾ ഉണ്ടായിരുന്നെങ്കിലും മെച്ചപ്പെട്ട ആഭ്യന്തര സാഹചര്യങ്ങളിൽ വിപണി തിരിച്ചെത്തി പക്ഷെ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടിസിഎസ്, വിപ്രോ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. സിപ്ല, ഐഷര്‍ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Related Articles

Latest Articles