Saturday, September 19, 2026

ജീപ്പ് മറിഞ്ഞ് അപകടം; 5 വനപാലകര്‍ക്ക് പരിക്കേറ്റു

ആനമല: കാട്ടാനക്കൂട്ടത്തെ ഓടിച്ച്‌ തിരികെ വരുന്ന വഴി വനപാലകരുടെ ജീപ്പ് മറിഞ്ഞ് അപകടം. 5 വനപാലകര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്. ആനമല റോഡില്‍ കൊന്നക്കുഴിയില്‍ ഇന്ന് പുലര്‍ച്ചെ ആറുമണിക്കാണ് അപകടം നടന്നത്.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. കെ. വേലായുധന്‍, വാച്ചര്‍ കെ. എ. ദിവാകരന്‍, ഡ്രൈവര്‍ വിനോദ്, താല്‍ക്കാലിക വാച്ചര്‍മാരായ വിഗ്‌നേഷ്, അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

Related Articles

Latest Articles