Monday, June 3, 2024
spot_img

നേട്ടത്തിൽ വ്യാപാരം തുടങ്ങി വിപണികൾ; മൂന്നാം പാദ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ

മുംബൈ: വർധിക്കുന്ന കോവിഡ് വ്യാപനം ഉയർത്തുന്ന ആശങ്കകൾക്കിടയിലും രാജ്യത്തെ ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. നിഫ്റ്റി 18,350നരികെയെത്തി. സെന്‍സെക്‌സ് 117 പോയന്റ് ഉയര്‍ന്ന് 61,426ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 18,343ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഹിന്‍ഡാല്‍കോ, ബിപിസിഎല്‍ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ടൈറ്റാന്‍, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്‌സ്,അള്‍ട്രടെക് സിമെന്റ്‌സ്, യുപിഎല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. റിയാല്‍റ്റി, ഫാര്‍മ, ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. ഓട്ടോ, മെറ്റല്‍ സൂചികകള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

ചില പ്രധാന കമ്പനികളുടെ മൂന്നാം പാദ ഫലങ്ങൾ വിപണി ഇന്ന് പ്രതീക്ഷിക്കുന്നു. എല്‍ആന്‍ഡ്ടി ടെക്‌നോളജി സര്‍വീസസ്, ടാറ്റ ഇലക്‌സി, ബജാജ് ഫിനാന്‍സ്, ജസ്റ്റ് ഡയല്‍, തുടങ്ങിയ കമ്പനികളാണ് മൂന്നാംപാദഫലങ്ങള്‍ ചൊവാഴ്ച പുറത്തുവിടുന്നത്.

Related Articles

Latest Articles