Sunday, October 18, 2026

അഫ്ഗാനിൽ ഭൂചലനം; നാല് കുട്ടികളുൾപ്പെടെ 26 പേർ മരിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനില്‍ വൻ ഭൂചലനം (Earthquake In Afghanistan). പടിഞ്ഞാറൻ അഫ്ഗാനിലാണ് സംഭവം. ഭൂചലനത്തിൽ 26 പേർ മരിച്ചു. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയിൽ വീടുകളുടെ മേൽക്കൂര തകർന്നുവീണാണ് ആളുകൾ മരിച്ചതെന്നാണ് വക്താവ് ബാസ് മുഹമ്മദ് സർവാരി അറിയിച്ചത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.

അതേസമയം റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഞ്ച് സ്ത്രീകളും, നാല് കുട്ടികളുമടക്കം 26 പേർ ഭൂചലനത്തിൽ കൊലപ്പെട്ടതായാണ് റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. കൂടാതെ, മുഖർ ജില്ലയിലും വൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

Related Articles

Latest Articles