Wednesday, January 7, 2026

കുമ്പളത്ത് ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്‌സ്പ്രസിന് നേരേ കല്ലേറ്;കല്ല് വീണ് ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍;ആളപായമില്ല

കുമ്പളം: കുമ്പളത്ത് ഓടിക്കൊണ്ടിരുന്ന ജനശതാബ്ദി എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടായി. കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദി ട്രെയിനിനു നേരേയാണ് കല്ലേറുണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കല്ലെറിഞ്ഞത് ആരാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

ട്രെയിനിന്റെ ജനാലയിലൂടെ കല്ല് അകത്ത് വീഴുകയും ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതേസമയം, യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കൊന്നും പറ്റിയിട്ടില്ല. യാത്രക്കാർ തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. പനങ്ങാട് പോലീസിന് റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തി.

Related Articles

Latest Articles