Friday, May 10, 2024
spot_img

വന്ദേഭാരതിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിക്കാന്‍ സാധ്യത; ചെങ്ങന്നൂരും ഷൊര്‍ണൂരുമാകും അനുവദിച്ചേക്കുക; 6 മിനിറ്റ് യാത്രാസമയം കൂടും

തിരുവനന്തപുരം: കേരളം വരവേറ്റ വന്ദേഭാരതിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിക്കാന്‍ സാധ്യത.
നിലവിൽ ആറ് സ്റ്റോപ്പുകളാണ് സംസ്ഥാനത്തെ വന്ദേഭാരതിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാൽ
വിവിധ കോണുകളില്‍ നിന്ന് പുതിയ സ്റ്റോപ്പുകള്‍ക്കുള്ള ആവശ്യവും ഉയര്‍ന്നു. ഇതില്‍ ഒന്നോ രണ്ടോ സ്‌റ്റോപ്പുകള്‍ കൂടി റെയില്‍വേ അനുവദിക്കാനാണ് സാധ്യത.

ചെങ്ങന്നൂരും ഷൊര്‍ണൂരുമാകും വന്ദേഭാരതിന് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചേക്കുക. എന്നാല്‍ സ്റ്റോപ്പുകള്‍ കൂടുമ്പോള്‍ ട്രെയിനിന്റെ യാത്രാസമയം കൂടുമെന്നത് അധികൃതര്‍ക്ക് ആശങ്കയായിട്ടുണ്ട്. രണ്ട് സ്‌റ്റോപ്പുകള്‍ കൂടി അനുവദിച്ചാല്‍ ഏകദേശം ആറ് മിനിറ്റ് യാത്രാസമയം കൂടാനാണ് സാധ്യത. കേരളത്തില്‍ എല്ലാ സ്റ്റോപ്പുകള്‍ക്കും മൂന്ന് മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തുക. ഓട്ടോമാറ്റിക് വാതിലുകള്‍ അടയാനും തുറക്കാനും വേണ്ട സമയം കൂടി ഉള്‍പ്പെടുത്തിയാണ് ഇത്.

Related Articles

Latest Articles