Saturday, May 18, 2024
spot_img

സബ്സിഡി നിരക്കിലുള്ള മണ്ണെണ്ണ നിര്‍ത്തി: മല്‍സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുന്നത് നിര്‍ത്തി.

ഇനി ട്രോളിങ് നിരോധനം കഴിഞ്ഞാല്‍ മാത്രമാണ് ഈ പ്രശ്നത്തില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് രക്ഷ നേടാന്‍ കഴിയുള്ളൂ. ലിറ്ററിന് മൂന്നിരട്ടി നിരക്കില്‍ വില നല്‍കിയാണ് പൊതുവിപണിയില്‍ നിന്ന് വള്ളങ്ങള്‍ പ്രവര്‍ത്തിക്കാനായി മല്‍സ്യത്തൊഴിലാളികള്‍ മണ്ണെണ്ണ വാങ്ങുന്നത്.സബ്സിഡിയില്‍ ഇത്രയും കാലം വരെയും ലിറ്ററിന് 20 രൂപയ്ക്ക് മണ്ണെണ്ണ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല.

സംസ്ഥാന സര്‍ക്കാരിന്റെ സഹായം പ്രതീക്ഷിച്ചിരുന്നുവെങ്കിലും 25 രൂപയുടെ സബ്‌സിഡി മടങ്ങുകയായിരുന്നു.പെര്‍മിറ്റ് നടപടികള്‍ പൂര്‍ത്തിയാകാത്തത് കൊണ്ടാണ് സബ്സിഡി മുടങ്ങാന്‍ കാരണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

Related Articles

Latest Articles