Kerala

നാലു കുട്ടികളെ തെരുവു നായ കടിച്ചു കുതറി; നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി പഞ്ചായത്തിനെതിരെ നാട്ടുകാര്‍

തൃശ്ശൂർ: നമ്പിക്കടവില്‍ നാലു കുട്ടികളെ തെരുവു നായ കടിച്ചു. കുട്ടികളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ശുശ്രൂഷ നല്‍കി വിട്ടയച്ചു. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി.

തളിക്കുളം നമ്പിക്കടവ് പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. പത്താം വാര്‍ഡിലെ തീര്‍ഥ എന്ന കുട്ടിക്കാണ് ആദ്യം കടിയേറ്റത്. പിന്നാലെ ഓത്തുപള്ളിയിലേക്ക് പോവുകയായിരുന്ന ഹംദാനെയും മുഹമ്മദ് അമീനെയും നായ ആക്രമിച്ചു. അമീന്‍റെ നിലവിളി കേട്ടെത്തിയ അമൃത എന്ന ഒമ്പാതാം ക്ലാസുകാരിക്ക് നേരെയും നായയുടെ ആക്രമണമുണ്ടായി. അമൃതയ്ക്കും അമീനും കാലിലും ഹംദാന് ചെവിക്ക് പിന്നിലും കൈയ്ക്കുമാണ് കടിയേറ്റത്.

കുട്ടികളെ ആക്രമിച്ച നായ തൊട്ടടുത്ത വീടുകളിലെ വളര്‍ത്തു നായ്ക്കളെയും തെരുവു നായ്ക്കളെയും കടിച്ചു. കടല്‍ത്തീരത്തേക്ക് പോയ നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. സ്നേഹ തീരം ബീച്ചിനോട് ചേര്‍ന്ന പൊന്തക്കാടുകളില്‍ നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.തെരുവു നായ്ക്കളെ നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് തളിക്കുളം പഞ്ചായത്ത് അറിയിച്ചു.

admin

Recent Posts

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

14 mins ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപധിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

51 mins ago

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

1 hour ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

2 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

2 hours ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

2 hours ago